ഒളിക്കുകില്ലോരിക്കലും എന്‍ മന്ദഹാസത്തെ
ഒളിക്കുമെന്നുംമെന്നും ഞാന്‍ എന്‍ ജീവിത വ്യഥകളെ
ഒളിമങ്ങുമെന്നുമെന്‍ ഓര്‍മ്മതന്‍ വീഥിയില്‍
ഒളിപകരാനെന്തേ വൈകിയെന്‍ പ്രിയതോഴി..........
വിശക്കുമെന്‍ വയറിനെ വെറുതെ കളിയാക്കി
വിശപ്പിന്റെ വിളികള്‍ക്ക് കൊഞ്ഞനവും കാട്ടി
വിധിയെ തടുക്കാനായ് വീഥിയില്‍ അലയവേ
വിധിയോ എനിക്കേകി നിന്നെയെന്‍ പ്രിയതോഴി........
പറഞ്ഞതില്ല പരിഭവങ്ങളൊന്നുമേ എന്നോട്
പറയുകില്ല ഞാനുമെന്‍ മൌനം നിന്നോടും
പറയാതെ പറയുകയല്ലേ നമ്മള്‍തന്‍ നയനങ്ങള്‍
പറവതിനെലുതാമോ എന്‍ പ്രിയതോഴി ...........
No comments:
Post a Comment